മുംബൈ: ക്രിസ്ത്യാനികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി രംഗത്ത്. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്’ ഷെട്ടി പറഞ്ഞു. ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മിറ്റി...
" />
Headlines