ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ ട്വിറ്റര്‍ ലൈറ്റ് ആപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി. നിലവില്‍ 45 രാജ്യങ്ങളിലാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് ലൈറ്റ് ആപ്പ്, യൂട്യൂബ് ഗോ എന്നിവയെപ്പോലെ ഡാറ്റാ സേവ് ചെയ്യാന്‍ ട്വിറ്റര്‍ ലൈറ്റ് ആപ്പിനു സാധിക്കും. അതേസമയം, സ്വാതന്ത്രദിനത്തില്‍ ആപ്പിനെക്കുറിച്ചുള്ള പ്രൊമോഷണല്‍ ക്യാംപെയിന്‍ നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വേഗത കുറഞ്ഞ നെറ്റ് വര്‍ക്കിലും ട്വീറ്റുകള്‍ പെട്ടെന്ന് ലഭിക്കാന്‍ ഈ ആപ്പ് സഹായിക്കും. ഓഫ്‌ലൈന്‍ മോഡ്, പുഷ് നോട്ടിഫിക്കേഷന്‍, നൈറ്റ് മോഡ് എന്നീ സൗകര്യങ്ങളും ആപ്പില്‍ ലഭ്യമാണ്.
" />
Headlines