ഭോപാല്‍: മധ്യപ്രദേശില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ഇനി ‘ഹിംഗ്ലീഷി’ലും പരീക്ഷ എഴുതാമെന്ന് മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാല. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. എല്ലാ കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഹിംഗ്ലീഷിലോ ആകാമെന്നാണ് മെയ് 26ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തി പരീക്ഷ എഴുതാമെന്നാണ് നിര്‍ദേശം. ഉദാഹരണമായി ഹാര്‍ട്ട് അറ്റാക്ക് എന്ന വാക്ക് ‘ഹാര്‍ട്ട് കാ ദൗര’ എന്ന് ഉപയോഗിക്കാം. ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളെ...
" />
Headlines