കണ്ണൂര്‍: ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഷഹാനയുടെ മാതാവ് വളപ്പട്ടണം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയില്‍ ഹാജരായത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇരുവരും കോടതിയില്‍ മൊഴി നല്‍കി. തനിക്ക് ഹാരിസണിനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഷഹാന കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍...
" />
Headlines