ഐഒസി പ്ലാന്റില്‍ തൊഴിലാളികള്‍ പണിമുടക്കി: പാചകവാതക വിതരണം നിലച്ചു

ഐഒസി പ്ലാന്റില്‍ തൊഴിലാളികള്‍ പണിമുടക്കി: പാചകവാതക വിതരണം നിലച്ചു

May 22, 2018 0 By Editor

ചേളാരി: മലപ്പുറത്ത് ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. തുടര്‍ന്ന് ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു.

കരാര്‍ തൊഴിലാളികളായ രണ്ടു പേരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. ഐഎന്‍ടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.