ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ‘മാധ്യമശ്രീ’ , ‘മാധ്യമരത്ന’ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാൻ അഞ്ച൦ഗ ജൂറി

November 22, 2018 0 By Editor

വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവർത്തകർക്ക് നൽകുന്ന ‘മാധ്യമശ്രീ’ , ‘മാധ്യമരത്ന’ ഉൾപ്പെടെയുള്ള 12 പുരസ്‌കാരങ്ങൾക്ക് അർഹതയുള്ളവരെ അഞ്ച൦ഗ ജൂറി തെരെഞ്ഞെടുക്കുമെന്ന് പ്രസിഡണ്ട് മധു കൊട്ടാരക്കര , സെക്രട്ടറി സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോൾ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ.

2018 നവംബർ 30 വരെയാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകരെ നോമിനേറ്റ് ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ indiapressclub.org യിൽ ലഭ്യമാണ് .മലയാളി മാധ്യമ പ്രവർത്തകർക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകുന്ന പുരസ്‌കാരങ്ങൾ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

 


മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക :https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala