മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നു റണ്‍സിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 60 പന്തില്‍ 94 റണ്‍സെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബ് നിരയില്‍ ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ഗെയില്‍ (11 പന്തില്‍ 18), മാര്‍കസ്സ്‌റ്റോണിസ് (രണ്ട് പന്തില്‍ ഒന്ന്),...
" />
Headlines