ഐഎസ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

June 3, 2018 0 By Editor

ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ അംബുഷില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. ശനിയാഴ്ച അംബുഷിലെ സലാദിന്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഭീകരര്‍ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറയിച്ചു.

ആക്രമണത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഐഎസാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദിത്വം ഇതുവരെയും ഐഎസ് ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഡിസംബറില്‍ ഐഎസിനുമേല്‍ വിജയം വരിച്ചതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു.