ഐഎസ്ആര്‍ഒ ചരിത്രത്തിലേക്ക്: ഏഴ് മാസത്തിനുള്ളില്‍ 19 ദൗത്യങ്ങള്‍

September 3, 2018 0 By Editor

ന്യൂഡല്‍ഹി: അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഐ.എസ്.ആര്‍.ഒ 19 ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ദൗത്യങ്ങളില്‍ പത്ത് ഉപഗ്രഹങ്ങളും ഒമ്പത് വിക്ഷേപണ വാഹനങ്ങളുമുള്‍പ്പെടുന്നതാണ്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിക്ഷേപണങ്ങള്‍ കുറഞ്ഞ കാലയളവില്‍ നടത്തുന്നതെന്നാണ് ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

19 ദൗത്യങ്ങളില്‍ ആദ്യത്തേത് പി.എസ്.എല്‍.വി സി 42 സെപ്റ്റംബര്‍ 15ന് വിക്ഷേപിക്കും. ബ്രിട്ടീഷ് ഉപഗ്രഹങ്ങളായ നോവസാര്‍, എസ്14 എന്നിവയുമായാവും പി.എസ്.എല്‍.വി സി 42 കുതിക്കുകയെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.