തിരുവനന്തപുരം: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഒരു തരത്തിലും ദു:ഖിക്കേണ്ടതില്ല. പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
" />
Headlines