ജലനിരപ്പ് നിയന്ത്രിക്കാന്‍ പൊന്‍മുടി ഡാമിലെ ഷട്ടര്‍ തുറന്നു

ജലനിരപ്പ് നിയന്ത്രിക്കാന്‍ പൊന്‍മുടി ഡാമിലെ ഷട്ടര്‍ തുറന്നു

September 15, 2018 0 By Editor

കോട്ടയം: പൊന്‍മുടി സംഭരണിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഡിയല്‍ ഗേറ്റിനുള്ളില്‍ ഒരെണ്ണം ഇന്ന് രാവിലെ 10 മുതല്‍ തുറന്നു. 11 ക്യുമെക്സ് വെള്ളമാണ് പന്നിയാര്‍ പുഴയിലൂടെ മുതിരപ്പുഴയാര്‍ വഴി കല്ലാര്‍കുട്ടി സംഭരണിയിലേക്ക് തുറന്നുവിടുന്നത്. പാംബ്ല ജലസംഭരണിയിലെ ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പൊന്‍മുടി സംഭരണിയുടെ ഗേറ്റുകള്‍ ഒമ്പതു മുതല്‍ പൂര്‍ണമായി അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജലസംഭരണിയില്‍ ജലവിതാനം പ്രതിദിനം 30 സെന്റീമീറ്റര്‍ എന്ന തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളം തുറന്നുവിടുന്നത്. പൊന്‍മുടി സംഭരണിയുടെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 707.75 മീറ്ററാണ്. 12ന് 706 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് ഡാം ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിന് അനുമതി നല്‍കിയത്.