ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് മുനിവാര്‍ഡ് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഖാനാബല്‍ മേഖലയിലെ മുനിവാര്‍ഡിയിലെ ജനങ്ങളെ ഒഴിപ്പിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. പരിശോധനയ്‌ക്കെത്തിയ സുരക്ഷ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തിട്ടുണ്ട്.
" />
Headlines