ജമ്മുകശമീര്‍ നിയമസഭാ സ്പീക്കറായി മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനെ തിരഞ്ഞെടുത്തു

May 11, 2018 0 By Editor

ശ്രീനഗര്‍: ജമ്മുകശമീര്‍ നിയമസഭാ സ്പീക്കറായി മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനെ തിരഞ്ഞെടുത്തു. ബിലാവര്‍ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയായ നിര്‍മല്‍ സിംഗ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ശബ്ദവോട്ടിലൂടെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ബന്ദിപോര എംഎല്‍എയായ ഉസ്മാന്‍ മജീദിനെ നിര്‍മല്‍ സിംഗ് പരാജയപ്പെടുത്തി.