ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്. കശ്മീരിലെ ജമ്മുശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് വെടിവെയ്പ്പുണ്ടായത്. ഗണേഷ്ദാസ് എന്നയാള്‍ക്കാണ് പരിക്ക് പറ്റിയത്. ഇയാളെ ജമ്മുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ്പിനു ശേഷം സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞ ഭീകരരെ സുരക്ഷാസേന തടഞ്ഞെങ്കിലും ഇവിടെ നിന്നും അവര്‍ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് പൊലീസ് പിടിച്ചെടുത്തു. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.
" />
Headlines