ജനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ നിറസാന്നിധ്യമായി ഷാഫി പറമ്പിലും എംബി രാജേഷും

ജനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ നിറസാന്നിധ്യമായി ഷാഫി പറമ്പിലും എംബി രാജേഷും

August 26, 2018 0 By Editor

പാലക്കാട്: കക്ഷിരാഷ്ട്രീയം മറന്ന് ദുരിതാശ്വാസ ക്യാമ്ബില്‍ നിറസാന്നിധ്യമായി ഷാഫി പറമ്ബിലും എംബി രാജേഷും. പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് കരകയറാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഈ സാഹചര്യത്തില്‍ മലയാളികളെല്ലാം ഒന്നാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കേരളം ഇത്രയും വലിയ ദുരന്തം നേരിട്ടപ്പോഴും തളരാതെ പിടിച്ചു നിന്നത് നമ്മുടെ ഒത്തൊരുമകൊണ്ട് മാത്രമാണ്. അത്തരത്തിലുള്ള ഒത്തൊരുമയുടെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഷാഫി പറമ്ബിലും എംബി രാജേഷും ഒന്നിച്ച് ക്യാമ്ബ് സന്ദര്‍ശിച്ചപ്പോള്‍, ദുരിതബാധിതര്‍ പോലും തങ്ങളുടെ സങ്കടം മറന്നു. ഈ ദുരന്തത്തില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിന് തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നാണ് ഇരുനേതാക്കളും പറയുന്നത്. ദുരന്തമുണ്ടായത് മുതല്‍ മന്ത്രിയും തങ്ങളും ഒരുമിച്ചാണ് പാലക്കാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് എംബി രാജേഷ് എംപി പറഞ്ഞു. ഇവിടുത്തെകക്ഷിരാഷ്ട്രീയവും മതവും ഇവിടെ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായി വിഭിന്ന അഭിപ്രായം ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ പറഞ്ഞ് തര്‍ക്കുന്നതിനുള്ള സമയമല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയമാണ്. ഈ ദുരന്തമുഖത്ത് കാണുന്നത് ഒരുരാഷ്ട്രീയവും ജാതി മതവുമാണ്. ജനങ്ങളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്താനാണ് ഞങ്ങള്‍ ഇരുവരും ശ്രമിക്കുമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഇപ്പോള്‍ രാഷ്ട്രീയം പറഞ്ഞുകളിക്കാനുള്ള സമയമല്ല. പകരം നാം ഒത്തൊരുമയോടെ നില്‍ക്കേണ്ട സമയമാണിപ്പോള്‍. ഞങ്ങള്‍ക്കിടയിലെ രാഷ്ട്രീയത് അത് പാലക്കാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ പറഞ്ഞു. ഇവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഇരുവരും അറിയിച്ചു.