വടക്കാഞ്ചേരി: എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിയ്ക്കലിൽ മൊബൈൽ ടവർ നിർമ്മാണത്തിന് അനുമതി നൽകിയ നടപടിക്കെതിരെ ആക്ഷൺ കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മുട്ടിയ്ക്കൽ മോസ്ക് റോഡിന് സമീപമുള്ള ജനവാസ കേന്ദ്രത്തിലാണ് റിലയൻസ് ജിയോ കമ്പനിയുടെ ടവർ നിർമ്മാണം നടക്കുന്നത്. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് പഞ്ചായത്ത് ടവർ സ്ഥാപിയ്ക്കാൻ അനുമതി നൽകിയതെന്ന് നാട്ടുകാർ  ആരോപിയ്ക്കുന്നു. അനുമതി പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്.സാമൂഹിക പ്രവർത്തക സുലേഖ അബ്ദുൾ...
" />
Headlines