ടോക്കിയോ: ജപ്പാനിലുണ്ടായ കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. നഗോയ, ഒസാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ ആകെ 800ല്‍ അധികം ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. 1993നുശേഷം ജപ്പാനിലുണ്ടാവുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ജെബി കാറ്റിനെത്തുടര്‍ന്നു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയാണ് ഉണ്ടായത്. ഒസാക്ക വിമാനത്താവളത്തിലടക്കം...
" />
Headlines