കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിതിനെതിരെ ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് രംഗത്ത്. ജെസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജെയ്‌സ് ആരോപിച്ചു. അതൊടൊപ്പം, കുടുംബത്തിന് നേരെ വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നുണ്ടെന്നും ജെയ്‌സ് കൂട്ടിചേര്‍ത്തു.
" />
Headlines