സമ്മര്‍ പലസ്, ചങ്ങാതിക്കൂട്ടം എന്നീ ചിത്രങ്ങളുടെ സംവിധായകന് മുകളേല്‍ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ ലോഡ്ജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അധികമാരും അറിയാതെ പോയ ആ ജീവിതത്തിന്‍റെയും അതിന്‍റെ തുടര്‍ച്ചയായ മരണത്തിന്‍റെയും പാരജയത്തെ ഓര്‍മ്മപ്പെടുത്തി സുഹൃത്തും തിരക്കഥാകൃത്തുമായ സത്യന്‍ കോളങ്ങാട് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാണ്. പുതിയ ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു മുരളി അടിമാലിയിലെത്തിയത്. 20 ഓളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പിന്നീട് ജീവിക്കാനായി കല്‍പ്പണിയും മറ്റ് കൂലിപ്പണികളിലേക്കും തിരിയുകയായിരുന്നു മുരളി....
" />
Headlines