കാലാ ജൂണ്‍ ഏഴിന്

കാലാ ജൂണ്‍ ഏഴിന്

April 25, 2018 0 By Editor

രജനികാന്ത് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാലയുടെ റിലീസിംഗ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും. മുമ്പ് ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച സിനിമ തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ സമരത്തെ തുടര്‍ന്നാണ് ജൂണിലേക്കു മാറ്റിയത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ. രഞ്ജിത്താണ്. നാനാ പട്ടേക്കര്‍, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേല്‍ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.