മാനന്തവാടി: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ വരെ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ പ്രവൃത്തിയാണ് ഒന്നേകാല്‍ കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്നത്. ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുരിതമാവുന്നവിധത്തില്‍ സെപ്ടിക് ടാങ്കുകളിലുടെ പുറത്തേക്ക് ഒഴുകുന്ന മലിനജലം കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാവുന്നവിധത്തില്‍ ശുദ്ധീകരിക്കാന്‍ ഉതകുന്നതാണ് പ്ലാന്റ്. മൂവിംഗ്‌ബെഡ് ബയോഫിലിം റിയാക്ടര്‍ (എംബിബിആര്‍) സംവിധാനമാണ് പ്ലാന്റിനു ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായുള്ള ടാങ്കുകളില്‍നിന്നും മലിനജലം സ്‌ക്രീന്‍ ചേംബര്‍ വഴി കളക്ഷന്‍ ടാങ്കിലെത്തിച്ചാണ്...
" />
New
free vector