പുന:പരിശോധനാ ഹര്‍ജി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പുന:പരിശോധനാ ഹര്‍ജി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

October 7, 2018 0 By Editor

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്ന നിലപാടിലുറച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ജി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും എന്നാല്‍ ആരുകൊടുത്തലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്മേല്‍ സുപ്രീം കോടതിയുടെ മറ്റൊരു വിധി ഉണ്ടായാല്‍ അത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരമോന്നത കോടതിയുടെ വിധിക്കുമേല്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ല എന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തെ കുറിച്ച്‌ വിശദമായി പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി തള്ളിയാണ് വിധി പുറപ്പെടുവിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. വിശ്വാസികളുടെ ഇപ്പോഴത്തെ പ്രതിഷേധവും തെറ്റിദ്ധാരണയുടെ പേരിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഈ തെറ്റിദ്ധാരണ മാറും.

എന്നാല്‍ തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും കടകംപള്ളി പറഞ്ഞു