കടല്‍ഭിത്തികള്‍ തകര്‍ന്നു: ഭീതിയോടെ തീരദേശവാസികള്‍

കടല്‍ഭിത്തികള്‍ തകര്‍ന്നു: ഭീതിയോടെ തീരദേശവാസികള്‍

April 25, 2018 0 By Editor

കോഴിക്കോട്: ചെറിയ കടല്‍ ക്ഷോഭം ഉണ്ടായാല്‍ പോലും ഭീതിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ബേപ്പൂര്‍ ബീച്ച്, പൂണാര്വളപ്പ്, ഗോതീശ്വരം, മാറാട്, ചാലിയം കൈതവളപ്പ്, കോട്ടക്കണ്ടി, കടുക്കബസാര്‍ , ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍.

ചിലയിടത്ത് കരിങ്കല്‍ ഭിത്തിയുടെ ഉയരക്കുറവും മറ്റിടങ്ങളില്‍ ഭിത്തി തകര്‍ന്നതുമാണ് ദുരിതത്തിന് കാരണം. ഭിത്തിക്ക് ഉയരം കുറവായതിനാല്‍ ചെറിയ കടല്‍ക്ഷോഭത്തില്‍ പോലും ചാലിയം കടുക്ക ബസാര്‍ പ്രദേശത്തെ വീടുകളില്‍ വെള്ളംകയറും. ഈ ഭാഗത്ത് രണ്ടുവീടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കിണറുകളില്‍ കടല്‍വെള്ളം കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായി.

ഗോതീശ്വരത്തു ഭിത്തിയില്ലാത്ത ഭാഗത്തുകൂടിയാണ് വെള്ളം കയറുന്നത്. ഇവിടെ 525 മീറ്ററോളം ഭാഗത്ത് കടലിനു സംരക്ഷണ ഭിത്തിയില്ല. മാറാട് തീരദേശ റോഡിലേക്കു വരെ വെള്ളംകയറും. ചാലിയം പുലിമുട്ട് നീളം കൂട്ടിയതിനു ശേഷം ഈ പ്രദേശത്ത് തിരയടി അതിരൂക്ഷമായി. കടലുണ്ടിക്കടവ് പാലത്തിനു സമീപം ജനവാസ കേന്ദ്രത്തില് 50 മീറ്ററോളം ഭാഗത്തു കടല്‍ ഭിത്തി തകര്‍്ന്നിട്ടുണ്ട്.