കൊച്ചി: മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിന്റെ മീശയെന്ന നോവല്‍ പിന്‍വലിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ്. കഥാപാത്രങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു വരെ വര്‍ഗ്ഗീയ ശക്തികള്‍ തീരുമാനിക്കുമെന്ന് പറയുന്ന സ്ഥിതിയാണ്. അവര്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ എഴുത്തുകാരനെ മാത്രമല്ല കുടുംബത്തേയും അധിക്ഷേപിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ഇതു കേട്ട് നോവലിസ്റ്റ് നോവല്‍ പിന്‍വലിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവമായ വാര്‍ത്തയായി മാതൃഭൂമി പോലും നല്‍കിയില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി നോവല്‍ പിന്‍വലിക്കേണ്ടി വന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നോവല്‍ എഴുത്തുകാരന്റെ...
" />
Headlines