ജപ്പാന്‍: ജപ്പാനില്‍ കഠിനമായ ചൂടില്‍ 30 പേര്‍ മരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തില്‍ ബുദ്ധിമുട്ടിയ നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി കഠിനമായ ചൂടില്‍ വലയുകയാണ് ജപ്പാനിലെ ജനങ്ങള്‍. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. 5 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. ക്യോട്ടോ സിറ്റിയില്‍ 7 ദിവസമായി താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് താപനില യാതൊരു വ്യതിയാനവുമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന്‍ സ്‌കൂളില്‍ കുഴഞ്ഞു വീണു...
" />
Headlines