മംമ്ത മോഹന്‍ദാസ് മുഖ്യവേഷത്തിലെത്തുന്ന നീലിയുടെ റിലീസ് മാറ്റിവെച്ചു. ആഗസ്റ്റ് 10നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയും കനത്ത മഴയും കാരണം റിലീസ് ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചു. അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ സുന്ദര്‍ മേനോനാണ്. ലക്ഷ്മി എന്ന അമ്മ വേഷമാണ് മംമ്ത ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഒരു സ്പീച്ച് തെറാപ്പിസ്റ്റായിട്ടാണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. വിധവയായ ഈ കഥാപാത്രത്തിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്....
" />
Headlines