തൃശൂര്‍: ജില്ലയിലെ സ്‌കൂളുകള്‍ക്ക് മഴ മൂലം അവധിയെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കി. ഇന്നു രാവിലെയാണ് പ്രാദേശിക ചാനലില്‍ തൃശൂര്‍ ജില്ലയ്ക്ക് അവധിയെന്ന വാര്‍ത്ത പ്രചരിച്ചത്. ഇത് സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോടെ സ്‌കൂളുകളിലേക്ക് നിലയ്ക്കാത്ത ഫോണ്‍ വിളിയായി. സ്‌കൂള്‍ അധികൃതര്‍ പത്രമോഫിസുകളില്‍ വിളിച്ച് അവധി ഇല്ലെന്ന് ഉറപ്പാക്കിയപ്പോഴേക്കും നേരം വൈകി. രാവിലെ സ്‌കൂള്‍ ബസുകള്‍ പുറപ്പെടാനും വൈകി. മറ്റു ചില ജില്ലകളില്‍ സ്‌കൂള്‍ അവധിയുണെങ്കിലും തൃശൂരില്‍ അവധി പ്രഖാപിച്ചിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
" />
Headlines