കോട്ടയം: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളില്‍ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഇന്നലെയും ഇന്നു രാവിലെയുമായി മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ ഈ ഭാഗത്ത് വേഗത കുറച്ചാണ് പോവുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോട്ടയത്ത് ഇന്ന് രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി....
" />
Headlines