ന്യൂഡല്‍ഹി : കേരളത്തില്‍ ആഗസ്റ്റില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥവകുപ്പ് (ഐ.എം.ഡി) നല്‍കിയിരുന്നെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മുന്നറിയിപ്പുകള്‍ പ്രാദേശിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവ്. കൂടാതെ, മൂന്ന് മണിക്കൂര്‍ സമയം വരെയുള്ള മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എസ്.എം.എസ് മുഖേന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സ്റ്റേറ്റ് എമര്‍ജന്‍സി. ഓപറേഷന് സെന്റര്‍, കലക്ടര്‍മാര്‍ മുതലായവരെ അറിയിച്ചിരുന്നു. ഓരോ അഞ്ച് ദിവസത്തേക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേക്കുള്ള കനത്ത മഴ, കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പും ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി,...
" />
Headlines