കാസര്‍ഗോഡ്‌: കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് വെടിയുണ്ടയുടെ ചീള് തെറിച്ച് പരിക്കേറ്റു. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ വെടിവെപ്പുണ്ടായത്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് (19) വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട ചുമരില്‍ തറച്ച് അതിന്റെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്....
" />
Headlines