മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റന്‍ ചുറ്റുമതില്‍ തകര്‍ന്നു ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്, കുമ്മാനം, പുതുക്കുടി, കാനാട് പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായത്. ചെരക്കണ്ടിയിലെ ഗൗരി, പി.കെ.രാമകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീജ തുടങ്ങിയവരുടെ വീടുകളിലാണ് ചെളിയും മണ്ണും കുത്തിയൊഴുകിയത്. വീട്ടുമുറ്റത്ത് ചെളി കെട്ടിക്കിടക്കുന്നതിനാല്‍ വീടുകളില്‍ കയറാന്‍ കഴിയാത്ത അവസ്ഥയായി. വിമാനത്താവളത്തിന്റെ അതിരില്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കൂറ്റന്‍ ചെങ്കല്‍ മതിലാണ് 30 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്....
" />
Headlines