കണ്ണൂര്‍ വീണ്ടും ചോരക്കളം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

July 1, 2018 0 By Editor

കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. ജില്ലയിലെ മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ആരുടെയും നില ഗുരുതരമല്ല.