കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ലാത്തി വിശീ വിരട്ടിയോടിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ അമ്ബതോളം പേര്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍...
" />
Headlines