ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപ്പുരയില്‍ സന്തോഷി(30)ന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ സന്തോഷിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. മുറിയിലെ മേശയുള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആശാരിപ്പണിക്കാരനായ സന്തോഷ് വീടിനകത്തുനി ന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നാണ് പൊലീസ് പറയുന്നത്....
" />
New
free vector