കണ്ണൂര്‍: കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ന്യൂമാഹി എം എം സ്‌കൂള്‍ വിദ്യാര്‍ത്ഥി ഋത്വിക് ആണ് മരിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു മരിച്ച ഋത്വിക്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് അധികൃതര്‍ മത്സരം സംഘടിപ്പിച്ചത്.
" />
Headlines