കണ്ണൂര്‍: കണ്ണൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയ്യോട് ഹസന്‍മുക്കിലെ മദ്രസയില്‍ താമസിച്ചു പഠിച്ചുവരികയായിരുന്ന പാതിരിയാട് മദീന മന്‍സിലിലെ സൗദസിറാജ് ദമ്പതികളുടെ മകനായ മുഹമ്മദി(11)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്രസ ക്ലാസില്‍ കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
" />