കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനം കുറഞ്ഞു

കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനം കുറഞ്ഞു

August 31, 2018 0 By Editor

തിരുവനന്തപുരം: പ്രളയം കാരണം സംസ്ഥാനത്ത് മില്‍മയ്ക്ക് പ്രതിദിനം രണ്ടര ലക്ഷം പാലിന്റെ ഉല്‍പ്പാദനക്കുറവ്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് പ്രതിസന്ധിയ്ക്ക് കാരണം. നിലവില്‍ പാലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മില്‍മ.

ഇടുക്കി, തൃശ്ശൂര്‍, പത്തനംതിട്ട മേഖലകളിലാണ് ഏറ്റവുമധികം കന്നുകാലികള്‍ ചത്തൊടുങ്ങിയത്. ഉല്‍പ്പാദനത്തില്‍ മാത്രമല്ല, വില്‍പ്പനയിലും വന്‍ കുറവുണ്ടായി. പ്രതിസന്ധി മറികടക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യാനാണ് നിലവിലത്തെ തീരുമാനം.

മില്‍മയുടെ കണക്കു പ്രകാരം 8000 ത്തിലധികം പശുക്കളാണ് ചത്തത്. അതിനേക്കാളേറെ എണ്ണത്തിന് പരിക്കേറ്റ് പാലുല്‍പ്പാദനം കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കേരളത്തിലേയ്ക്ക് കൊണ്ട് വരാനും മില്‍മ ഉദ്ദേശിക്കുന്നുണ്ട്. ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ മുന്നോട്ട് പോകാനാകുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍.