ഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. യെദിയൂരപ്പ സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയില്ല.ഇനി ബിജെപിക്ക് മുന്നിൽ ഉള്ളത് 24 മണിക്കൂർ സമയമാണ്. ഇതിനോടകം തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി . ബിജെപിയ്ക്ക് അനുകൂല നിലപാടുണ്ടാകുമോ എന്ന് ഭയം മൂലമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 104 അംഗങ്ങളുള്ള ബിജെപി 112 എന്ന സംഖ്യയിലേക്കെത്താനുള്ള ശ്രമത്തിലാണ്. അനുകൂലമായി...
" />
Headlines