കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പരാതി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പരാതി

July 1, 2018 0 By Editor

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി. വിശ്വാസികളുടെ സംഘടനയായ എഎംടിയാണ് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം. പീഡനം പൊലീസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ നോക്കിയെന്നും പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നുമാണ് എഎംടിയുടെ ആവശ്യം. ജോണ്‍ ജേക്കബ് എന്നയാളാണ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.