കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40.71 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

May 18, 2018 0 By Editor

കൊണ്ടോട്ടി: ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 40.71 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കണ്ണൂര്‍ ബാവോട് സ്വദേശി തണ്ണിശേരി കണ്ടിയില്‍ അഫ്‌സാദ്(27), മലപ്പുറം കരിപ്പൂര്‍ സ്വദേശി കരടിക്കല്‍ ഷാഹുല്‍ ഹമീദ്(25) എന്നിവരില്‍ നിന്നാണ് 1285.3 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

അഫ്‌സാദ് ദുബായില്‍ നിന്നുളള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണ മിശ്രിതം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളില്‍ നിന്നും 22.22 ലക്ഷം രൂപ വില വരുന്ന 702 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാഹുല്‍ ഹമീദ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണമാല ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളില്‍ നിന്നും 18.49 ലക്ഷം രൂപ വില വരുന്ന 583.3 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.