കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. കെ.ബി. ഹരികൃഷ്ണന്‍ പറഞ്ഞു. ഏപ്രില്‍ 30നാണ് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന് വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്.
" />
Headlines