കര്‍ക്കടകമായാല്‍ മനസും ശരീരവും ഒരു വര്‍ഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ തയാറെടുക്കുന്ന കാലമാണ്. ആയുര്‍വേദം കര്‍ക്കടകത്തില്‍ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്. കര്‍ക്കടകത്തില്‍ അഗ്‌നിദീപ്തികരവും (വിശപ്പുണ്ടാകുന്ന) തൃദോ ഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയര്‍, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ന്ന കര്‍ക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ. വാതശമനത്തിന് ഔഷധങ്ങള്‍ സേവിക്കുകയും എണ്ണ, കുഴമ്ബ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുര്‍വേദത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. തേച്ചുകുളി...
" />
Headlines