കണ്ണൂര്‍: യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ വാജു ഭായ് വാല ആര്‍.എസ്.എസുകാരനെ പോലെയാണ് പെരുമാറുന്നതെന്നും ആര്‍.എസ്.എസിന്റെ ശൈലി തന്നെ കശാപ്പാണെന്നും കോടിയേരി പറഞ്ഞു. മനുഷ്യ കശാപ്പില്‍നിന്ന് ഇപ്പോള്‍ ജനാധിപത്യ കശാപ്പിലെത്തിയിരിക്കുകയാണത്. കുതിരകച്ചവടത്തിനാണ് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് കീഴ്‌വഴക്കം. അതിന് വിരുദ്ധമാണ് കര്‍ണാടകയില്‍ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി....
" />
Headlines