കര്‍ണാടക തിരഞ്ഞെടുപ്പ്: പോളിംഗ് റെക്കോര്‍ഡിലേക്ക്

കര്‍ണാടക തിരഞ്ഞെടുപ്പ്: പോളിംഗ് റെക്കോര്‍ഡിലേക്ക്

May 13, 2018 0 By Editor

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിംഗ്. 72.13 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്ക്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാമത്ത ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ് ഇതെന്ന് കര്‍ണാടക അഡീഷണല്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബിആര്‍ മമത പറഞ്ഞു. 1952ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 73 ശതമാനമാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 2013ലെ തിരഞ്ഞെടുപ്പില്‍ 71.45 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

2008, 2004 വര്‍ഷങ്ങളിലെ തിരഞ്ഞടുപ്പില്‍ 65 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പോളിംഗ്. 1989,94 വര്‍ഷങ്ങളില്‍ 69 വീതവും 1990ല്‍ 69 ശതമാനവുമായിരുന്നു പോളിംഗ്. ആദ്യ മണിക്കൂറില്‍ തന്നെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യക്തമായി പ്രചാരണത്തിലെ വീറും വാശിയുമാണ് പോളിംഗ് ഉയര്‍ത്തിയതെന്ന് വ്യക്തമാണ്. പോളിംഗ് ഉയര്‍ന്നത് പാര്‍ട്ടികള്‍ക്ക് ഓരേസമയം, ആശങ്കക്കും പ്രതീക്ഷക്കും വകനല്‍കുന്നതാണ്.

ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍ ആര്‍ നഗറിലും പ്രചാരണത്തിനിടയില്‍ ബി ജെ പി സ്ഥാനാര്‍ഥി മരിച്ച ജയനഗറിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.