പാലക്കാട്: വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വടക്കഞ്ചേരി കിഴക്കേ പാളയം രാജമ്മ നിവാസില്‍ ചടയപ്പനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മൂന്ന് വര്‍ഷം മുന്‍പ് വടക്കഞ്ചേരി കാനറാ ബാങ്കില്‍ നിന്ന് ഇയാള്‍ അന്‍പതിനായിരം രൂപ കടം എടുത്തിരുന്നു. കൃഷി നഷ്ടത്തില്‍ ആയതിനെ തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതോടു കൂടെ ദുരിതത്തിന് ആക്കം കൂടി. ഇതിനിടെ ഈ മാസം രണ്ടിനുജപ്തി നോട്ടീസ് വന്നതോടെ സ്വന്തം കൃഷി ഇടത്തില്‍...
" />
Headlines