ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10 ലക്ഷത്തിന്റെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യത്തിന് പുറത്തു പോകാനോ, ബാങ്ക് അക്കൗണ്ടുകള്‍ ക്ളോസ് ചെയ്യാനോ, സാക്ഷികളെ സ്വീധീനിക്കാനോ പാടില്ല.2007ല്‍ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപിച്ചെന്നാണ് കേസ്. അന്ന് ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ സ്വാധീനത്താല്‍ കാര്‍ത്തിയാണ് ചരടുകള്‍ വലിച്ചതെന്നും, ഇതിനായി ഐ.എന്‍.എക്‌സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി എന്നിവരില്‍...
" />