കാസര്‍കോട് എയര്‍ സ്ട്രിപ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട് എയര്‍ സ്ട്രിപ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

September 12, 2018 0 By Editor

തിരുവനന്തപുരം: ചെറുവിമാനങ്ങളുടെ ആഭ്യന്തര സര്‍വീസിലൂടെ ടൂറിസം വളര്‍ച്ചയും അടിയന്തരഘട്ടങ്ങളില്‍ രക്ഷാദൗത്യവും ലക്ഷ്യമിട്ട് കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബേക്കല്‍ ടൂറിസം വികസനത്തില്‍ കണ്ണുവച്ച് പെരിയയിലാവും സ്ട്രിപ്പ് വരിക. കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനവും പെരിയയാണ്. സ്ഥലം സംബന്ധിച്ച പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കാസര്‍കോട് ജില്ലാ കളക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എം.ഡി., ധന വകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

നേരത്തേ ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പ്രായോഗികമായില്ല. സിയാല്‍ നടത്തിയ സാദ്ധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നാണ് കണ്ടത്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ പദ്ധതി ഏറ്റെടുത്ത് നടത്താമെന്നായിരുന്നു സിയാലിന്റെ വാഗ്ദാനം.