കശ്മീരില്‍ ഒരു ഭീകരന്റെ കൂടി മൃതദേഹം കണ്ടെത്തി

June 30, 2018 0 By Editor

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍നിന്ന് ഒരു ഭീകരന്റെ കൂടി മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തുമ്‌നയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തുമ്‌നയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം ഇന്നലെ വധിച്ചിരുന്നു. വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരര്‍ ഒളിച്ച വീട്ടിലുണ്ടായിരുന്ന നാട്ടുകാരെ ഒഴിപ്പിച്ചശേഷമായിരുന്നു ഏറ്റുമുട്ടല്‍.