തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. മാറ്റങ്ങളോടെയുള്ള കരട് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി തന്നെയാണ് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്നും 94 ആയി ചുരുങ്ങും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ആ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം തന്നെ കേന്ദ്രം അതേപടി...
" />