സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയത്തും വീട്ടമ്മമാരുടെ നിരാഹാര സമരം തുടരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുമ്പില്‍ റോഡ് വക്കില്‍ പന്തല്‍ കെട്ടി രാപകല്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വിട്ടമ്മമാരുടെ സമരവീര്യം ചോര്‍ന്നില്ല. ജനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായ കോളര്‍ ഘടിപ്പിച്ച കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം അധികതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതുവരെ സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം...
" />
Headlines